Wednesday, October 21, 2009

കേരളത്തില്‍ ഈ സെറ്റപ്പ് ഉണ്ടോ ?

Prologue :-
പണ്ട് പ്രീ ഡിഗ്രി മാമാങ്കം സെന്റ്‌ മേരീസ് കോളേജില്‍ നടത്തുന്ന കാലത്ത്, കറന്റ്‌ ബില്‍ അടയ്ക്കല്‍ എന്‍റെ കുത്തക ആയിരുന്നു. അടിച്ചേല്‍പ്പിച്ച കുത്തക്ക !! എന്ടമോ ...രാവിലെ വന്നു കുത്തി പിടിച്ചു ഒരു രണ്ടു മൂന്ന് മണികൂര്‍ നിപ്പ്...അതിന്‍റെ ഇടയ്ക് അവിടെ ഇരിയ്കുന്ന തമ്പുരാന്‍മാരുടെ attitude വേറെ !! കൌണ്ടര്‍ ഓപ്പണ്‍ ചെയ്തിരിയ്കുന്ന സമയവും കുറവായിരുന്നു. (like: 10 AM to 1 PM, 3 PM to 5 PM, not sure, something like that)
******

കര്‍ണാടകയില്‍ കറന്റ്‌ ബില്‍ ഇപ്പോള്‍ താഴെ പറയുന്ന സംവിധാനങ്ങള്‍ ഉണ്ട്.

1. കൌണ്ടറില്‍ പോയി കൌണ്ടമണി ആയി മണി അടയ്ക്കുക

2. ഓണ്‍ ലൈന്‍ ട്രാന്‍സ്ഫര്‍. (ഡാ ..പി സി കുട്ടാ, നീ ആ കേബിള്‍ വഴി ഈ കാശു കൊണ്ട് കൊടുത്തേ, എന്ന ലൈന്‍ )

3. ECS - മാസാ മാസം മഹേന്ദ്ര ജാലം ...ബില്‍ വരുന്നു, കാശു പോകുന്നു. നോ ടെന്‍ഷന്‍, നോ മറന്നു പോകല്‍ ഫീ

4. Kiosk - നമ്മുടെ ഏ ടി എം അളിയന്‍റെ അനുജന്‍. നല്ല പയ്യന്‍. കാശു, ചെക്ക്‌ എല്ലാം സ്വീകരിക്കും. ഇരുപത്തി നാല് മണികൂറും ചുള്ളന്‍ ഓണ്‍ ഡ്യൂട്ടി. വളരെ ഫാസ്റ്റ്. പക്ഷെ കുറച്ചു പഴയ നോട്ടുകള്‍ മൂപ്പര്‍ക് അത്ര കുശി നഹി ഹേ. തിരിച്ചു മറിച്ച് ഓതിരം മറിച്ച് ഇട്ടാല്‍, ചെലപ്പം ദയവ്‌ കാണിക്കും.

5. ഈസി പേ - കരണ്ട് ബില്ല് നമ്മുടെ ദാമു ചേട്ടന്‍റെ പലചരക്ക് കടയില്‍, അരി വാങാന്‍ പോകുമ്പോള്‍ അടയ്കാം. അലെങ്ങില്‍ പച്ചകറി കടയില്‍ പൈസ കൊടുക്കുമ്പോള്‍, "രണ്ടു പടവലം, ഒരു മത്തന്‍, ഒരു കറന്റ്‌ ബില്‍ " എന്ന് പറഞ്ഞു ബില്‍ അടച്ചു രസീതി വാങ്ങാം.

6. മൊബൈല്‍ കൌണ്ടര്‍ - കറണ്ടിന്റെ രണ്ട് മൂന്ന് ഉസ്താദ്കള്‍ ഒരു മാരുതി ഓംനി വണ്ടിയില്‍, മൈക്ക് എല്ലാം ഫിറ്റ്‌ ചെയ്തു, എല്ലാ ഗ്രാമത്തിലും എത്തുന്നു. ബില്‍ കളക്ഷന്‍ അറ്റ്‌ ഡോര്‍ സ്റ്റെപ്പ്.

7. Bangalore One Center : എല്ലാ ബില്ലും (ഫോണ്‍, വാട്ടര്‍, പാസ്പോര്‍ട്ട് എല്ലാം ) എടുക്കുന്ന സ്ഥലം. നല്ല സെറ്റപ്പ്, എന്‍റെ പാസ്‌പോര്‍ട്ട്‌ ഇവരാ സ്വീകരിച്ചത്. ഒരു തിരക്കും Q ഉം ഇല്ലായിരുന്നു.

8. പോസ്റ്റ്‌ ഓഫീസ് - ( രണ്ടു ബില്ലിന് ഒരു ലവ് ലെറ്റര്‍ ഫ്രീ )

9. SBI ATM കൌണ്ടര്‍.

10. Micro Feeder Franchise (GVP) - ലത് എന്താ എന്ന് അറിയില്ല.

നമ്മുടെ നാട്ടില്‍ കുടുംബ ശ്രീയിലെ ആള്‍കാരുടെ കൈയില്‍ കൊടുക്കാം എന്ന് കേട്ടിടുണ്ട്. വേറെ എന്തെല്ലാം ആണ് ഉള്ളത് ?

കറന്റ്‌ ബില്ലിന്‍റെ കാരിയത്തില്‍ എന്തെങില്ലും മാറ്റം ഉണ്ടായിടുണ്ടോ ? എന്‍റെ പഠിത്തം കഴിഞ്ഞു കോളേജ് വിട്ടതില്‍ പിന്നെ, അടുത്തുള്ള ഒരു ഇക്കാ ആയിരുന്നു നമ്മുടെ ബില്‍ മാനേജര്‍. പാവം ഇപ്പോള്‍ ഇല്ലാ.

******
Epilogue :-
കുറച്ചു ദിവസം മുമ്പ് നമ്മുടെ KSRTC യില്‍ ഓണ്‍-ലൈന്‍ ടിക്കറ്റ്‌ പിടുത്തം ഉണ്ടോ എന്ന് നോക്കിയപ്പോള്‍, നാല്ല് കൊല്ലം മുമ്പ് കണ്ട അതെ അവസ്ഥ. " ഞങ്ങ ഇതാ ..ഇപ്പം... ഒരു മിനിറ്റ് .....ജസ്റ്റ്‌...അങ്ങോട്ട്‌ തുടങാന്‍ പോന്ന്...നിങള് കുത്തി ഇരിയ്കപ്പാ ..."എന്ന മെസ്സേജ്. ഇന്ന് നോക്കുമ്പോള്‍ ആ പേജ് കാണാനേ ഇല്ല. (പേജിനും ഇല്ലെ നാണം, കൊറേ കൊല്ലം ആയപ്പോള്‍, ഇത് എല്ലാം ഉപേക്ഷിച്ചു കാശിയ്ക് പോയി കാണും )